കാക്കനാട് ലഹരിവേട്ട ; അന്വേഷണം ഊർജിതമാക്കി എക്സൈസ്, വിട്ടയച്ച യുവതിയെ പ്രതിചേർക്കും

കാക്കനാട് ലഹരിമരുന്ന് കേസിൽ അന്വേഷണ സംഘം വിട്ടയച്ച യുവതിയെ പ്രതിചേർക്കാൻ തീരുമാനിച്ച് എക്സൈസ്. കേസ് അന്വേഷണം പോണ്ടിച്ചേരി,ഗോവ,ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യപിപ്പിച്ചു.
കൊവിഡ് കാലത്തും പ്രതികൾ ഡി ജെ ലഹരി പാർട്ടികൾ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികൾ ലഹരി ഡി ജെ പാർട്ടികൾ നടത്തിയത്. പത്ത് പേരിൽ താഴെ മാത്രം പങ്കെടുത്ത ചെറു ലഹരി പാർട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതി പ്രതികൾക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകിയിരുന്നു.
Read Also : കാക്കനാട് ലഹരിമരുന്ന് കേസ്; അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
Story Highlight: kakkanad drugs case: Excise intensified investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here