‘വള്ളിച്ചാട്ടം’ ചാടി കേന്ദ്രകായിക മന്ത്രി; താന്‍ ഫിറ്റ് ആണെന്നും സ്റ്റാമിന ഉണ്ടെന്നും മന്ത്രി

വേദിയില്‍ വള്ളിച്ചാട്ടം ചാടി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ദേശീയ കായിക ദിനത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് ചടങ്ങിലാണ് മന്ത്രിയുടെ പ്രകടനം.
ഫിറ്റ് ഇന്ത്യ പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മൊബൈല്‍ ആപ്പ് കേന്ദ്ര കായിക വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ‘ രണ്ടുവര്‍ഷം മുമ്പ് ഇതുപോലെ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിറ്റ് ഇന്ത്യ പദ്ധതി ആരംഭിക്കുന്നത് , ഇപ്പോള്‍ നമ്മള്‍ മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ദിനചര്യകളെ സഹായിക്കും. എല്ലാവരും ആരോഗ്യമുള്ളവരായിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.’ മന്ത്രി പറഞ്ഞു.
Read Also : കുഞ്ഞിന്റെ ജനനം; അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് ജോസ് ബട്‌ലർ വിട്ടുനിന്നേക്കും
ദില്ലിയിലെ മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക താരങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നാടത്തി.
What’s your FITNESS level ❓❓❓
— Anurag Thakur (@ianuragthakur) August 29, 2021
Come on. Game on!
— #NationalSportsDay #FitIndiaApp
Google Play Store:https://t.co/blpuV0yeGR
Apple Store link:https://t.co/zytUEN6RCl
| @PIB_India @MIB_India @DDNewslive @IndiaSports @FitIndiaOff @Media_SAI | pic.twitter.com/wSFtFGrIbu
Story Highlight: anurag takure