Advertisement

ചേംബർ ഓഫ് കോമേഴ്‌സിൽ തട്ടിപ്പ്; പണം ദുബായിലേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തൽ

August 29, 2021
Google News 1 minute Read

കൊച്ചി ചേംബർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി, പണം ദുബായിലേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തൽ. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകളിൽ അടിമുടി കൃത്രിമം കണ്ടെത്തിയതായി ഇ.ഡി റിപ്പോർട്ട്.

Read Also : കാക്കനാട് ലഹരിവേട്ട: അന്വേഷണ സംഘം ചെന്നൈയിലേക്ക്

വെട്ടിച്ച പണം ദുബായിലെ വ്യവസായ സംരംഭത്തിൽ നിക്ഷേപിച്ചച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ട്രേഡ് സെന്റർ നിർമ്മാണത്തിനെടുത്ത ലോണുകളും വകമാറ്റിയതായി കണ്ടെത്തൽ. നേരത്തെ ക്രൈം ബ്രാഞ്ച് വിഭാഗം 5 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. കൊച്ചി ചേംബർ ഓഫ് കോമേഴ്‌സിനെതിരെ 23 പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

Story Highlight: ED Report over chamber of commerce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here