Advertisement

ഹരിയാനയിലെ കർഷക പ്രക്ഷോഭത്തിനിടയിൽ പൊലീസ് മർദനമേറ്റ കർഷകൻ മരിച്ചു

August 29, 2021
Google News 1 minute Read

കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള ഹരിയാനയിലെ കർഷക പ്രക്ഷോഭത്തിനിടയിൽ പരുക്കേറ്റ കർഷകൻ മരിച്ചു.പ്രക്ഷോഭത്തിനിടയിൽ പൊലീസ് മർദനമേറ്റ ഹരിയാന സ്വദേശി ശുശീൽ കാലാണ് മരിച്ചത്. ഹരിയാനയിലെ കർണാലിൽ ഇന്നലെയുണ്ടായ പൊലീസ് നടപടിയിലാണ് പരുക്കേറ്റത്.

Read Also : മധ്യപ്രദേശിൽ ആദിവാസി യുവാവിനെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു കൊലപ്പെടുത്തി

കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയത്. ഇന്നലത്തെ പോലീസ് നടപടിയില്‍ സുശീലിന് തലക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ മരണ കാരണം ഹൃദയ സ്തംഭനമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

പ്രതിഷേധം നടത്തുന്ന കര്‍ഷകകർക്ക് നേരെ ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലാത്തിച്ചാര്‍ജിന് തൊട്ടുമുൻപാണ് കര്‍ണാലിലെ എസ് ഡി എം ആയ ആയുഷ് സിന്‍ഹ കർഷകർക്ക് നേരെ നടപടി എടുക്കാൻ പൊലീസുകാരോട് ഉത്തരവിടുന്നത്.

Story Highlight: Haryana protest farmer died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here