മധ്യപ്രദേശിൽ ആദിവാസി യുവാവിനെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു കൊലപ്പെടുത്തി

മധ്യപ്രദേശിൽ ആദിവാസി യുവാവിനെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു കൊലപ്പെടുത്തി. കള്ളനെന്ന് ആരോപിച്ചാണ് കനയ്യ ലാൽ ഭീൽ എന്നയാളെ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിന് ശേഷം വാഹനത്തിൽ കെട്ടിവലിച്ചത്. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തതയായി പൊലീസ് അറിയിച്ചു. (tribal man murder madhya)
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് മധ്യപ്രദേശിലെ നിമുച്ച് ജില്ലയിലെ സിംഗോളിയിൽ നടന്നത്. ഭാര്യയെ തേടിയെത്തിയ കനയ്യ ലാൽ ഭീൽ എന്ന 45-കാരനായ ആദിവാസി യുവാവാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. കള്ളനെന്നാരോപിച്ച് മോട്ടോർ സൈക്കിൾ കൊണ്ട് ഇടിച്ചു വീഴ്ത്തി ഇയാളെ ഒരു സംഘം ആളുകൾ നിഷ്കരുണം മർദ്ദിക്കുകയായിരുന്നു. പിന്നീട് ഒരു പിക്കപ്പ് വാഹനത്തിൽ കെട്ടി ഇയാളെ റോഡിലൂടെ വലിച്ചിഴച്ചു.
Read Also : രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറച്ച് നിർത്തുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിൽ: മുഖ്യമന്ത്രി
മർദ്ദനത്തിൽ മാരകമായി പരുക്കേറ്റ ഭീലിനെ പൊലീസ്, നീമുച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചിതാർ ഗുർജാർ, പ്രദേശത്തെ ബിജെപി സർപ്പഞ്ചിന്റെ ഭർത്താവ് മഹേന്ദ്ര ഗുർജാർ എന്നിവരുൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചു വരുന്നതയി നീമച്ച് എസ്പി സൂരജ് വെർമ പറഞ്ഞു.
കൊലക്കുറ്റം, ആദിവാസി പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായും, പിക്കപ്പ് വാൻ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. ഭീലിനെ മോട്ടോർ ബൈക്ക് ഇടിച്ചു വീഴ്ത്തുകയും മർദ്ദനത്തിന് നേതൃത്വം നൽകുകയും ചെയ്ത ചിതാർ ഗുർജാർ തന്നെയാണ് ആദിവാസിയുവാവ് റോഡിൽ ബോധമറ്റു കിടക്കുന്നുവെന്നു വിളിച്ചറിയിച്ചതെന്നു പൊലീസ് പറഞ്ഞു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നാണ് ഇയാളുടെ പങ്കു വ്യക്തമായത്.
Story Highlight: tribal man murder madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here