Advertisement

14 പേരും യോഗ്യരാണ്; ഡി സി സി പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടിക : കെ മുരളീധരൻ

August 29, 2021
Google News 2 minutes Read

ഡി സി സി പുനഃസംഘടന പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണെന്ന് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തിയെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ ആയിട്ടില്ല. കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയതെന്ന് പറഞ്ഞ മുതിർന്ന നേതാവ് എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.

സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ലെന്നും ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.

14 പേരും തികച്ചും യോഗ്യരാണ്, പ്രായമാവർ അനുഭവസമ്പത്തുള്ളവരാണ്. അവർക്ക് നന്നായി പ്രവർത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരും ഉണ്ട്.

അതേസമയം, പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ തന്നെ ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

Read Also : ഡി.സി.സി. പട്ടികയിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു: കെ.സി. ജോസഫ്

വിഷയത്തിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ പ്രതികരണം സംബന്ധിച്ച താരിഖ് അൻവറിനോട്‌ രാഹുൽ ഗാന്ധി റിപ്പോർട്ട് തേടി. ഡി.സി.സി. അധ്യക്ഷ പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Read Also : ഡി.സി.സി. പട്ടിക ; കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതിഷേധം: രാഹുൽ ഗാന്ധിക്ക് അതൃപ്തി

Story Highlight: k muraleedharan welcomes new dcc list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here