ഓസ്‌ട്രേലിയൻ വേദിയെ അമ്പരപ്പിച്ച് മലയാളി പെൺകുട്ടി; ‘മാതേ മലയധ്വജ’ സൂപ്പർ ഹിറ്റ് !

‘ദ് വോയ്‌സ് ഓസ്ട്രേലിയ’ സംഗീത റിയാലിറ്റി ഷോ ഒഡിഷനിൽ ഇന്ത്യൻ ഗാനം പാടി കയ്യടി നേടി മലയാളി പെൺകുട്ടി. റിയാലിറ്റി ഷോയിൽ താരമായ ജാനകി ഈശ്വർ ഒഡിഷനിൽ ഇന്ത്യൻ ഗാനം പാടുന്നതിന്റെ വിഡിയോ പുറത്ത്. ‘മാതേ മലയധ്വജ’ എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകി വേദിയിൽ ആലപിച്ചത്. പരിപാടിയുടെ വിധികർത്താക്കളിലൊരാൾ ഒരു ഇന്ത്യൻ ഗാനം പാടാമോ എന്ന് ചോദിച്ചപ്പോൾ പന്ത്രണ്ടുകാരിയായ ജാനകി ഗാനം ആലപിക്കുകയായിരുന്നു.
ജാനകിയുടെ പാട്ടിൽ ഏറെ ആസ്വദിച്ചാണ് വേദിയും സദസ്സും ഇരുന്നത്. ‘ദ് വോയ്‌സ് ഓസ്ട്രേലിയ’ പോലൊരു വലിയ സദസിൽ തുടക്കക്കാരി എന്ന നിലയിൽ കർണാട്ടിക് സംഗീതം പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നുവെന്ന് ജനിക്കിയും കുടുംബവും പറഞ്ഞു.
Read Also : മൂന്ന് കിലോഗ്രാമോളം ഭാരം വരുന്ന ബർഗർ 4 മിനിറ്റിൽ തിന്ന് തീർത്ത് യുവാവ് ! റെക്കോർഡ് നേട്ടം; വിഡിയോ
മുൻപ് ബില്ലി ഐലിഷിൻറെ ‘ലവ്‌ലി’ എന്ന ഗാനം ഒഡിഷനിൽ ജാനകി പാടുന്ന വിഡിയോ വൈറലായിരുന്നു. പാടി പൂർത്തിയാക്കിയ ശേഷം ജാനകിയുടെ പേരും മറ്റും ചോദിച്ചറിഞ്ഞ വിധികർത്താക്കൾ, പന്ത്രണ്ട് വയസുകാരിയാണ് മുന്നിൽ നിൽക്കുന്ന ഗായികയെന്ന് വളരെ അത്ഭുതത്തോടെയാണ് കേട്ടത്.
ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും കുറഞ്ഞ മത്സരാർഥിയാണ് ജാനകി. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന അനൂപ് ദിവാകരന്റെ മകളാണ് ജാനകി.
Story Highlight: Malayali girl in Australia