Advertisement

ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും വെള്ളി

August 29, 2021
Google News 2 minutes Read

ടോക്യോ പരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും വെള്ളി. ടോക്യോ പാരാലിമ്പിക്‌സ് ഹൈജമ്പിൽ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.09 ഉയരം മറികടന്നാണ് നിഷാദ് കുമാർ വെള്ളി മെഡൽ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹർ അഞ്ചാമതായി ഫിനിഷ് ചെയ്തു.

Read Also : പാരാലിമ്പിക്സ്: ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ​ഗുജറാത്ത്

2009 മുതല്‍ പാരാ അത്‌ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്‌ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.

യുഎസ്എയുടെ റോഡറിക് ടൗൺസെൻഡ്, ഡാളസ് വൈസ് എന്നിവർ യഥാക്രമം സ്വർണ്ണവും വെങ്കലവും നേടി. ടൗൺസെൻഡ് 2.15 മീറ്റർ ചാടിയപ്പോൾ വൈസ് 2.06 മീറ്റർ ഉയരം ചാടി. ഇന്ത്യയുടെ രാംപാൽ ചാഹർ 1.94 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി.

Story Highlight: Tokyo Paralympics: Nishad Kumar wins silver medal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here