ബംഗളൂരുവില്‍ കാറപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴ് മരണം; മരിച്ചവരില്‍ ഡിഎംകെ എംഎല്‍എയുടെ മകനും

ബംഗളുരുവില്‍ കാറപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. കോറമംഗല എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അക്ഷയ് ഗോയലാണ് മരിച്ച മലയാളി. ഡി.എം.കെ. ഹൊസൂര്‍ എം.എല്‍എ വൈ. പ്രകാശിന്റെ മകനും അപകടത്തില്‍ മരിച്ചു.
ഇവര്‍ സഞ്ചരിച്ച ആഡംബര കാര്‍ റോഡിലെ സുരക്ഷ ഭിത്തിയില്‍ ഇടിച്ച് തകരുകയായിരുന്നു.
മൂന്ന് സ്ത്രീകളടക്കം ആറ് പേര് അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടത്തത്. അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
Story Highlights: jammu bomb blast pakistan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!