Advertisement

അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; കാബൂൾ വിമാനത്താവള നിയന്ത്രണം താലിബാന്

August 31, 2021
Google News 1 minute Read

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​ നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്മാ​റി. ഇ​തോ​ടെ അ​ഫ്ഗാ​നി​ലെ 20 വർഷത്തെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ സേ​വ​ന​മാ​ണ് അ​മേ​രി​ക്ക​ന്‍ സൈ​ന്യം അ​വ​സാ​നി​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നിലെ അമേരിക്കൻ ദൗത്യം പൂർത്തിയായെന്ന് പെന്റഗൺ. അമേരിക്കൻ അംബാസിഡർ റോസ് വിൽസൺ നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിൽ കാബൂൾ നഗരത്തിൽ ആഘോഷം നടത്തി താലിബാൻ.

Read Also : അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടായേക്കും

അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​എ​ന്ന വി​മാ​നം കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ര്‍​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​റ​ന്ന​തോ​ടെ അ​മേ​രി​ക്ക​ന്‍ പിൻമാറ്റം പൂ​ര്‍​ണ​മാ​യി.ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ര്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം ഐ​എ​സ് ഭീ​ക​ര​രു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏർപ്പെടുത്തിയിരിക്കുന്നത്.

Story Highlight: American Relives From Afghan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here