അസമിൽ സ്കൂൾ തുറക്കുന്ന തിയതി നീട്ടിയെന്ന് വ്യാജ പ്രചാരണം [24 Fact Check]

അസമിൽ സ്കൂൾ തുറക്കുന്ന തിയതി നീട്ടിയെന്ന് വ്യാജ പ്രചാരണം. മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ പേരിലാണ് പ്രചാരണം.
ഹിമാന്ത ബിശ്വ ശർമയുടെ വേരിഫൈഡ് ട്വിറ്റർ പേജിലേത് എന്ന് തോന്നിപ്പിക്കുന്ന സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. അസമിൽ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കില്ലെന്നും നവംബറോടെ മാത്രമേ തുറക്കൂ എന്നും വ്യാജ പ്രചാരണത്തിൽ പറയുന്നു.
Read Also : ടെറ്റനസ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വാക്സിനെടുക്കാം; മറിച്ചുള്ള വാദം തെറ്റ് [24 Fact Check]

വാർത്ത തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. വാർത്ത വ്യാജമാണെന്നും സ്കൂളുകൾ സെപ്റ്റംബറിൽ തന്നെ തുറക്കുമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlight: assam school reopening fake
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!