Advertisement

ഓണ്‍ലൈന്‍ പണത്തട്ടിപ്പ്; പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്‍റര്‍ നിലവില്‍ വന്നു

August 31, 2021
Google News 2 minutes Read
kerala police call center

ഓൺലൈൻ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്‍റര്‍ നിലവില്‍ വന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. (kerala police call center)

സൈബര്‍ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് കോൾ സെന്റർ ആരംഭിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രീപം :

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കേരള പോലീസിന്റെ ഹെല്പ് ലൈൻ ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും 155260 എന്ന ടോൾ ഫ്രീ നമ്പറിൽ തത്സമയം അറിയിക്കാവുന്നതാണ്.സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്. കാൾ സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

Read Also : ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ കുട്ടികളുടെ മാനസിക നില തെറ്റിക്കാന്‍ സാധ്യത: വിദഗ്ധര്‍

അതേസമയം, ഓൺലൈനിലൂടെ വളരെ എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കുന്നുവെന്ന് സന്ദേശം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വായ്പയായി നൽകുന്നു എന്നാണ് സന്ദേശം.

ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വായ്പ നിങ്ങൾക്ക് ലഭ്യമാകും എന്നതാണ് പ്രചാരണത്തിൽ പറയുന്നത്. ഇതിനായി ബന്ധപ്പെട്ടാൽ തട്ടിപ്പ് സംഘം ആവിശ്യപ്പെടുന്നത് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ്. പിന്നീട് അത്തരം വിവരങ്ങൾ ഉപയോഗിച്ചാണ് വലിയ തട്ടിപ്പുകൾക്ക് സംഘം കളമൊരുക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതോടെ ഇത്തരം വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Story Highlight: kerala police call center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here