Advertisement

എംബാപ്പെയ്ക്കായ ശ്രമങ്ങൾ അവസാനിപ്പിച്ച് റയൽ; താരം പിഎസ്ജിയിൽ തുടരും

August 31, 2021
2 minutes Read
Mbappe PSG Real Madrid
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. താരം ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ തുടരും. പിഎസ്ജി വിടാൻ എംബാപ്പെയും വാങ്ങാൽ റയലും സജ്ജമായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ടുവച്ച ഭീമമായ ട്രാൻസ്‌ഫർ ഫീ റയൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റയൽ ശ്രമങ്ങൾ അവസാനിപ്പിച്ചത്. (Mbappe PSG Real Madrid)

പിഎസ്ജിയിൽ ഈ സീസൺ കൂടിയാണ് എംബാപ്പെയ്ക്ക് കരാർ ബാക്കിയുള്ളത്. പിഎസ്ജി മുന്നോട്ടുവച്ച 6 കരാറുകളാണ് ഇതുവരെ എംബാപ്പെ തള്ളിയത്. ഈ സീസണിൽ താരം ക്ലബിൽ തുടരുമെങ്കിലും സീസൺ അവസാനത്തോടെ കരാർ കാലാവധി അവസാനിക്കുമെന്നതിനാൽ അടുത്ത സീസണിൽ പിഎസ്ജിക്ക് ട്രാൻസ്ഫർ ഫീ ഇല്ലാതെ താരത്തെ വിട്ടുകൊടുക്കേണ്ടിവരും.

Read Also : ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്

അതേസനയം, പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്കാണ്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ് ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്തിരുന്നു. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.

അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയിരുന്നു. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു.

Story Highlight: Mbappe stay PSG Real Madrid out transfer

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement