Advertisement

പാരാലിമ്പിക്സ്: ഇന്ത്യക്ക് വീണ്ടും മെഡൽ; ഷൂട്ടിംഗിൽ സിംഘ്‌രാജ് അധാനയ്ക്ക് വെങ്കലം

August 31, 2021
Google News 2 minutes Read
Paralympics Singhraj Adhana Bronze

പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിംഘ്‌രാജ് അധാന വെങ്കലം നേടി. 216.8 ആണ് സ്കോർ. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 8 ആയി. (Paralympics Singhraj Adhana Bronze)

ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നർവാൾ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടിൽ സിംഘ്‌രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.

അതേസമയം, പാരാലിമ്പിക്സിൽ ഇന്നലെ ഇന്ത്യ 5 മെഡലുകൾ നേടിയിരുന്നു. 2 സ്വർണം ഉൾപ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്നലെ വിവിധ ഇനങ്ങളിൽ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിംഗ്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് എസ്എച്ച്-1 വിഭാ​ഗത്തിൽ സ്വർണം കരസ്ഥമാക്കിയ അവനി ലെഖാരയാണ് ഇന്ന് ഇന്ത്യയുടെ മെഡൽ വേട്ട ആരംഭിച്ചത്. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് മെഡൽ ആണിത്.

Read Also : രണ്ട് സ്വർണം ഉൾപ്പെടെ ആകെ 5 മെഡലുകൾ; പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇന്ന് മെഡൽക്കൊയ്ത്ത്

ജാവലിൻ ത്രോയിൽ ഇന്ത്യ ഇന്ന് മൂന്ന് മെഡൽ നേടി. തുടരെ മൂന്ന് ലോക റെക്കോർഡുകൾ ഭേദിച്ച സുമിത് അൻ്റിൽ ഐതിഹാസിക സ്വർണം നേടിയപ്പോൾ ദേവേന്ദ്ര ഝഝാരിയ വെള്ളിയും സുന്ദർ സിംഗ് ഗുർജാർ വെങ്കലവും നേടി. ഡിസ്കസ് ത്രോ എഫ്-56 വിഭാഗത്തിൽ വെള്ളി നേടിയ യോഗേഷ് കതൂനിയ ഇന്ത്യയുടെ ഇന്നത്തെ മെഡൽ നില പൂർത്തിയാക്കി.

പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ അവിശ്വസനീയ പ്രകടനത്തോടെയായിരുന്നു സുമിതിൻ്റെ മെഡൽ വേട്ട. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.

ടോക്യോ പാര അത്‌ലറ്റിലെ ആദ്യ സ്വർണ മെഡലാണ് ഇന്ത്യക്ക് സുമിതിലൂടെ ലഭിച്ചത്. ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സന്ദീപ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 66.29 മീറ്റർ എറിഞ്ഞ ഓസ്ട്രേലിയയുടെ മൈക്കൽ ബുരിയൻ വെള്ളിയും 65.61 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു വെങ്കലവും നേടി.

Story Highlight: Paralympics: Shooter Singhraj Adhana Bronze

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here