Advertisement

ഓണക്കോടിക്കൊപ്പം പണം നൽകിയ വിവാദം; കോൺഗ്രസ് കൗൺസിലർമാർ പണം തിരികെ നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

August 31, 2021
Google News 1 minute Read
thrikakara onam gift controversy

ഓണക്കോടിക്കൊപ്പം പണം നൽകിയ വിവാദവുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ പുറത്ത്. കോൺഗ്രസ് കൗൺസിലർമാർ പണം തിരികെ നൽകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചെയർപേഴ്സൺ അജിതാ തകപ്പനെയാണ് പണം തിരികെ ഏൽപ്പിക്കുന്നത്.

കോൺ​ഗ്രസ് കൗൺസിലർമാരായ രണ്ട് പേർ ഓക്കോടിയോടൊപ്പം ലഭിച്ച പണം തിരികെ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചെറിയ തുകയാണെന്ന് കരുതിയാണ് സ്വീകരിച്ചതെന്നും, എന്നാൽ പണം കൂടുതലാണെന്നും അതുകൊണ്ട് പണം സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് കോൺ​ഗ്രസ് കൗൺസിലർമാർ പറഞ്ഞത്. തൃക്കാക്കര ചെയർപേഴ്സന്റെ ചേമ്പറിലെ ദൃശ്യങ്ങളാണ് ഇത്.

നേരത്തെ ഇടത് പക്ഷ കൗൺസിലർമാർ പണം തിരികെ നൽകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഭരണപക്ഷ കൗൺസിലർമാരും പണം തിരികെ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Read Also : അജിത തങ്കപ്പനെതിരെ തെളിവ്; ഓണസമ്മാന വിവാദത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

അതേസമയം, തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടെത്തി . നഗരസഭ ചെയർപേഴ്സണതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് വിജിലൻസ്. കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയര്‍ ചെയർപേഴ്സൺ അജിത തങ്കപ്പന്‍ നല്‍കിയെന്നാണ് ആരോപണം.

ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്നത് വ്യക്തമെന്ന് വിജിലൻസ് കണ്ടെത്തി. നഗരസഭ അധ്യക്ഷ നൽകിയത് പണമാണെന്ന് കൗൺസിലർമാർ മൊഴി നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആവശ്യമെങ്കിൽ അജിത തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താമെന്നും വിജിലൻസ് പറഞ്ഞു.

Story Highlight: thrikakara onam gift controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here