Advertisement

ഓസ്‌ട്രേലിയ-അഫ്ഗാന്‍ ടെസ്റ്റ്; അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി

September 1, 2021
Google News 2 minutes Read

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി താലിബാന്‍. അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായി നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരമാണിത്.

അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നല്ല ബന്ധമുണ്ട്. ഈ മത്സരത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്താനടക്കം പങ്കെടുക്കുന്ന ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടക്കാനുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ്‌ പറഞ്ഞു.

Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ

അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സമീപകാലത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ടീം മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നും താലിബാന്‍ പ്രതികരിച്ചിരുന്നു.

അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ താലിബാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല. നവംബര്‍ 27-ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നടക്കുക. താലിബാനും തീവ്രവാദവുമൊന്നും ബാധകമല്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്ന് മുന്‍പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

Story Highlight: afghanistan will play test cricket against australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here