Advertisement

ജാലിയൻ വാലാബാഗ് സ്മാരക പുനരുദ്ധാരണം; കോൺഗ്രസ് നിലപാട് തള്ളി പഞ്ചാബ് മുഖ്യമന്ത്രി

September 1, 2021
Google News 2 minutes Read
amarinder singh rahul gandhi

കോൺഗ്രസ്സ് നേത്യത്വത്തിനെതിരെ പുതിയ പോർമുഖം തുറന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ജാലിയൻ വാലാ ബാഗ് സ്മാരക പുനരുദ്ധാരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് തള്ളി കേന്ദ്രത്തെ അമരിന്ദർ സിംഗ് അഭിനന്ദിച്ചു. ജാലിയൻ വാലാബാഗിലെ പുനരുദ്ധാരണം ഉചിതമായതാണെന്ന് അമരിന്ദർ സിംഗ് വ്യക്തമാക്കി. (amarinder singh rahul gandhi)

സിദ്ധുവിനെ സംസ്ഥാനാധ്യക്ഷനാക്കാനുള്ള തിരുമാനത്തിന് ശേഷം രണ്ട് അറ്റങ്ങളിലാണ് അമരിന്ദർ സിംഗും കോൺഗ്രസും. ഭിന്നത ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക പാർട്ടി ഉണ്ടാക്കാൻ പോലും അമരിന്ദർ മടിയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ വിവരം. നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28ന് നാടിന് സമർപ്പിച്ചിരുന്നു. ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ക്യാപ്റ്റൻ മുഖ്യാതിഥി ആയി. സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. നാല് മ്യൂസിയം ഗാലറികളാണ് ഉള്ളത്.

Read Also : ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

താനും ഒരു രക്ഷാസാക്ഷിയുടെ മകനാണ്. രക്ഷസാക്ഷിത്വത്തിന്റെ അർത്ഥം അറിയാത്ത ഒരാൾക്കെ ജാലിയൻ വാലാബാഗിൽ ഈ വിധത്തിൽ നിർമ്മിതികൾ ഉണ്ടാക്കാനും പരിഷ്ക്കരിയ്ക്കാനും സാധിയ്ക്കൂ എന്നായിരുന്നു വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനം. രാഹുലിന്റെ നിലപാട് ആവർത്തിച്ച് കോൺഗ്രസും ജാലിയൻ വാലാബാഗിലെ പുനരുദ്ധാരണത്തെ അപലപിച്ച് രംഗത്തെത്തി. ഇതിനെ തള്ളുന്ന നിലപാടാണ് എന്നാൽ ഇപ്പോൾ ക്യാപ്റ്റൻ സ്വീകരിച്ചത്. ജാലിയൻ വാലാബാഗിൽ കേന്ദ്രം നടത്തിയ പുനരുദ്ധാരണം മനോഹരവും ഉചിതവുമാണെന്ന് ക്യാപ്റ്റൻ അമരിന്ദർ സിംഗ് പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ദിവസം കോൺഗ്രസ് വിഷയത്തിൽ അവിടെ സമരം നടത്താൻ തീരുമാനിച്ചിരിയ്ക്കെ ആണ് മുഖ്യമന്ത്രി കൂടിയായ അമരിന്ദർ സിംഗിന്റെ നിലപാട്. കർഷക സമരം പരിഹരിയ്ക്കാൻ അമിത് ഷായുമായി നിരന്തര സമ്പർക്കത്തിലാണ് താനെന്നും അമരിന്ദർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്റെ പ്രതികരണം ദേശിയ നേത്യത്വത്തിനെതിരായ ഒളിയമ്പാണെന്ന് കോൺഗ്രസ് വിലയിരുത്തൽ.

Story Highlight: amarinder singh rahul gandhi diiffer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here