Advertisement

എവിൻ ലൂയിസും ഒഷേൻ തോമസും രാജസ്ഥാൻ റോയൽസിൽ

September 1, 2021
Google News 3 minutes Read
Evin Lewis Rajasthan Royals

യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾക്കുള്ള പകരക്കാരെയൊക്കെ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. വെസ്റ്റ് ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഒഷേൻ തോമസുമാണ് രാജസ്ഥാനിലെത്തിയത്. ഒഷേൻ തോമസ് മുൻപ് രാജസ്ഥാൻ റോയൽസിൽ കളിച്ചിട്ടുള്ള താരമാണ്. (Evin Lewis Rajasthan Royals)

മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറിനും പകരക്കാരായാണ് ലൂയിസും ഒഷേൻ തോമസും ടീമിലെത്തിയത്.

2019 സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ചിട്ടുള്ള ഒഷേൻ തോമസ് 4 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിനായി 20 ഏകദിനങ്ങളിലും 17 ടി-20കളിലും താരം പന്തെറിഞ്ഞിട്ടുണ്ട്. ഏകദിനങ്ങളിൽ 27 വിക്കറ്റും ടി-20 കളിൽ 19 വിക്കറ്റുമാണ് അദ്ദേഹത്തിനുള്ളത്.

Read Also : ഐപിഎൽ: ലോക ഒന്നാം നമ്പർ ബൗളറെ റാഞ്ചി രാജസ്ഥാൻ; ആന്ദ്രൂ ടൈ കളിക്കില്ല

മുംബൈ ഇന്ത്യസിൽ നേരത്തെ കളിച്ചിട്ടുള്ള താരമാണ് എവിൻ ലൂയിസ്. വെടിക്കെട്ട് ഓപ്പണറായ താരം സിപിഎൽ, പിഎസ്എൽ, ബിപിഎൽ ടീമുകളിലും പാഡണിഞ്ഞിട്ടുണ്ട്. ഐപിഎലിലെ 16 മത്സരങ്ങളിൽ നിന്നായി 430 റൺസാണ് ലൂയിസ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനായി 57 ഏകദിനങ്ങളിലും 45 ടി-20കളിലും കളിച്ചിട്ടുള്ള താരം യഥാക്രമം 1847, 1318 റൺസാണ് നേടിയിട്ടുള്ളത്.

ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസി, ന്യൂസീലൻഡിൻ്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് ഈ സീസണിൽ രാജസ്ഥാനിലെത്തിയ മറ്റ് താരങ്ങൾ.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlight: Evin Lewis Oshane Thomas Rajasthan Royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here