കര്‍ണാല്‍ എസ്ഡിഎമ്മിനെ സ്ഥലം മാറ്റി

കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. എസ്ഡിഎം ആയുഷ് സിന്‍ഹയെ സര്‍ക്കാര്‍ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. ഹരിയാനയില്‍ പ്രതിഷേധിച്ച കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിനാണ് നടപടി.
അതിനിടെ കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ കര്‍ഷകന്‍ സൂശീല്‍ കാജള്‍ മരിച്ചതോടെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. സുശീലിന്റെ തലയ്ക്ക് കാലിനും ലാത്തിയടിയില്‍ പരുക്കേറ്റിരുന്നു. കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ ജൂഡ്യഷ്യല്‍ അന്വേഷണം വേണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടു. സുശീലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഹരിയാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.
Story Highlight: karnal sdm transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here