Advertisement

ടെസ്റ്റ് റാങ്കിംഗ്; കോലിയെ മറികടന്ന് രോഹിത്

September 1, 2021
Google News 2 minutes Read
rohit virat icc ranking

ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്ന് രോഹിത് ശർമ്മ. കോലിയെ മറികടന്ന് രോഹിത് ശർമ്മയാണ് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്. 773 റേറ്റിംഗാണ് രോഹിത് ശർമ്മക്കുള്ളത്. 2017 നവംബറിനു ശേഷം ഇത് ആദ്യമായാണ് കോലി അല്ലാതെ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ റാങ്കിംഗിൽ മുന്നിട്ടുനിൽക്കുന്നത്. ആറാം സ്ഥാനത്തുള്ള കോലിക്ക് 766 റേറ്റിംഗ് ആണ് ഉള്ളത്. (rohit virat icc ranking)

ഇന്ത്യക്കെതിരായ ഗംഭീര പ്രകടനത്തോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 916 ആണ് ഇംഗ്ലീഷ് നായകൻ്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും മൂന്നാമത്ത് ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണ് ഉള്ളത്. ഓസ്ട്രേലിയൻ താരം തന്നെയായ മാർനസ് ലബുഷെയ്ൻ നാലാം സ്ഥാനത്തുണ്ട്.

Read Also : പരമ്പര വിജയിക്കണമെങ്കിൽ ഇനിയും കോലിയെ നിശബ്ദനാക്കി നിർത്തണം: ജോ റൂട്ട്

മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.

ആദ്യ ടെസ്റ്റ് സമനില ആയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര ജയം കുറിച്ചിരുന്നു. 151 റൺസിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കെ ടെസ്റ്റ് പരമ്പര ആവേശകരമാവുകയാണ്. നാളെയാണ് പരമ്പരയിലെ നാലാം മത്സരം. ടീമിൽ ആർ അശ്വിൻ കളിക്കുമെന്നാണ് വിവരം. ഇഷാന്ത് ശർമ്മ പുറത്തിരുന്നേക്കും. പരുക്കേറ്റ രവീന്ദ്ര ജഡേജ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

Story Highlight: rohit sharma surpasses virat kohli icc test ranking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here