ഭീമ കൊറേഗാവ് കേസ്; വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗൗതം നവലഖ ബോംബെ ഹൈക്കോടതിയില്‍

മുംബൈ തലോജ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീമ കൊറെഗാവ് കലാപക്കേസിലെ പ്രതിയും, ആക്ടിവിസ്റ്റുമായ ഗൗതം നവലഖ ബോംബെ ഹൈക്കോടതിയില്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഴുപതുകാരനായ ഗൗതം നവലഖയുടെ ഹര്‍ജി.
മുംബൈ തലോജ ജയിലില്‍ പ്രായമായവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ചു. ഗൗതം നവലഖയുടെ ഹര്‍ജിയില്‍ ചകഅയ്ക്കും, മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഉത്തരവിട്ടു. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ, ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Story Highlight: Gautam Navlakha Moves Bombay hc
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!