കനത്ത മഴയിൽ വിറങ്ങലിച്ച് രാജ്യം; വിവിധയിടങ്ങളിൽ പൊലിഞ്ഞത് 13 ജീവനുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗത്തിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചത് 13 പേരെന്ന് ആഭ്യന്തരമന്ത്രാലയം. കനത്ത മഴയെ തുടർന്ന് അസമിൽ രണ്ട് പേർ കുടി മരിച്ചു. ബാരപേട്ട , മാജുലി ജില്ലകളിലാണ് രണ്ട് പേർ മരിച്ചത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത വെളള പൊക്ക ഭീഷണി നേരിടുകയാണ്.
Read Also : ഡല്‍ഹിയില്‍ കനത്ത മഴ; 12 വര്‍ഷത്തിനിടെ ലഭിക്കുന്ന ഉയര്‍ന്ന നിരക്ക്
അസമിൽ 17 ജില്ലകളിലായി 1295 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 648,000 ത്തോളം പേർ ദുരിതത്തിലായി. ബ്രഹ്മപുത്ര കര കവിഞ്ഞതിനാൽ കാസിരംഗ നാഷണൽ പാർക്കിന്റെ 70%വും വെള്ളത്തിനടിയിലാണ്. ബിഹാറിൽ 36 ജില്ലകളും ഉത്തർപ്രദേശിൽ 12 ജില്ലകളും വെളളപൊക്കത്തിലാണ്.
തുടർച്ചയായ മഴയെതുടർന്ന് ഡൽഹിയുടെ വിവിധഭാഗങ്ങൾ ഇപ്പോഴും വെള്ളകെട്ടിലാണ്. കഴിഞ്ഞ 24 മണിക്കുറിനിടെ ഡൽഹിയിൽ പെയ്തത് 112 മില്ലിമീറ്റർ മഴ. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത മഴയെ തുടർന്നുണ്ടായ വെളളപൊക്കഭീഷണി നേരിടുകയാണ്. തുടർച്ചയായ മഴയിൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
Story Highlight: Heavy rainfall in Country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here