Advertisement

ഐപിഎൽ ബ്രോഡ്കാസ്റ്റ് സ്പോൺസർഷിപ്പ്; അഞ്ച് ബ്രാൻഡുകൾ പിന്മാറിയെന്ന് റിപ്പോർട്ട്

September 3, 2021
Google News 2 minutes Read
brands ipl broadcast sponsorship

ഐപിഎൽ രണ്ടാം പാദത്തിൻ്റെ ബ്രോഡ്കാസ്റ്റ് സ്പോൺസർഷിപ്പിൽ നിന്ന് അഞ്ച് പ്രമുഖ ബ്രാൻഡുകൾ പിന്മാറിയെന്ന് റിപ്പോർട്ട്. ജസ്റ്റ് ഡയൽ, ഫ്രൂട്ടി, വി, ഹാവൽസ് ഫാൻസ്, ഗ്രോ എന്നീ ബ്രാൻഡുകളാണ് ബ്രോഡ്കാസ്റ്റർമാരായ ഡിസ്നി സ്റ്റാറുമായുള്ള കരാറിൽ നിന്ന് പിന്മാറിയത്. ഇന്ത്യയിൽ നടന്ന ആദ്യ ഘട്ടത്തിൽ 17 ബ്രാൻഡുകളുമായാണ് ഡിസ്നി സ്റ്റാറിന് കരാർ ഉണ്ടായിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 പേരുമായി മാത്രമാണ് നിലവിൽ ഡിസ്നി സ്റ്റാറിൻ്റെ കരാർ. കൊവിഡ് ബാധയെ തുടർന്ന് ടൂർണമെന്റ് നീട്ടി വെച്ചതിനെത്തുടർന്നാണ് ബ്രാൻഡുകളുടെ പിന്മാറ്റം എന്നാണ് സൂചന. (brands ipl broadcast sponsorship)

അതേസമയം, ഐപിഎലിനിടെ 10 സെക്കൻഡ് പരസ്യം സംപ്രേഷണം ചെയ്യുന്നതിന് 15 മുതൽ 15.5 ലക്ഷം രൂപ വരെയാണ് സ്റ്റാറിനു നൽകേണ്ടത്. ഐപിഎലിൻ്റെ ആദ്യ ഘട്ടത്തിൽ 13. 13.5 ലക്ഷം രൂപയായിരുന്ന തുകയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Read Also : എവിൻ ലൂയിസും ഒഷേൻ തോമസും രാജസ്ഥാൻ റോയൽസിൽ

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശതാരങ്ങൾക്കെല്ലാം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പകരക്കാരെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്

അതേസമയം, രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾക്കുള്ള പകരക്കാരെയൊക്കെ രാജസ്ഥാൻ റോയൽസ് കണ്ടെത്തിയിരുന്നു. വെസ്റ്റ് ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഒഷേൻ തോമസുമാണ് രാജസ്ഥാനിലെത്തിയത്. ഒഷേൻ തോമസ് മുൻപ് രാജസ്ഥാൻ റോയൽസിൽ കളിച്ചിട്ടുള്ള താരമാണ്.

Story Highlight: 5 brands ipl broadcast sponsorship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here