23
Sep 2021
Thursday

കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ

kozhikode lockdown, shops reopen

കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനക്കണക്കി​ന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ തീരുമാനിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.

കടകൾ തുറക്കാൻ അനുവദിക്കാത്തതിനാൽ കഴിഞ്ഞ മാസം കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.പിന്നീട് സർക്കാരുമായി നടത്തിയ ചർച്ചയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

Story Highlight: kozhikode lockdown, shops reopen

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top