ന്യൂനപക്ഷങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയോ; സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ വിവാദ ചോദ്യം

സാക്ഷരതാ മിഷന്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയില്‍ വിവാദ ചോദ്യം. ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുട ഐക്യത്തിനു അഖണ്ഡതയ്ക്കും ഭീഷണിയോ? വിശദീകരിക്കുക’ എന്ന ചോദ്യമാണ് വിവാദമായത്.
രണ്ടാം വര്‍ഷ സോഷ്യോളജി പേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. അതേസമയം ചോദ്യം തയാറാക്കിയത് തങ്ങളല്ലെന്ന വിശദീകരണമാണ് സാക്ഷരതാ മിഷന്‍ ഉയര്‍ത്തിയത്. ഹയര്‍സെക്കന്ററി ബോര്‍ഡാണ് ചോദ്യങ്ങള്‍ തയാറാക്കിയതെന്നും വിശദീകരിച്ചു.
Read Also : പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
അതേസമയം പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നും സംഭവം പരിശോധിക്കുമെന്നു ഹയര്‍സെക്കന്ററി ബോര്‍ഡ് വ്യക്തമാക്കി.
തുല്യതാ ഹയര്‍സെക്കന്ററി പരീക്ഷകളും മൂല്യനിര്‍ണയും പൂര്‍ത്തിയായിക്കഴിഞ്ഞു. സാക്ഷരതാ മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷകള്‍ നടത്തുന്നത്.
Story Highlight: literacy mission exam-question contraversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here