ഹണി ട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണി, മധ്യവയസ്‌കനെ മർദിച്ച് പണം തട്ടാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍.അയ്യമ്പുഴ കൂട്ടാല വീട്ടില്‍ നിഖില്‍ (25)നെയാണ് കാലടി പൊലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌ക്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. ഇയാളെ വിളിച്ചു വരുത്തി പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
Read Also : അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദത്തിലേക്ക്
പണം നൽകാൻ വിസമ്മതിച്ചപ്പോളായിരുന്നു മർദനം. കാപ്പ ചുമത്തപ്പെട്ടിരുന്ന പ്രതി ഇതിനു ശേഷം അടുത്ത കാലത്താണ് പുറത്തിറങ്ങിയതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.
Story Highlight: police arrest-honeytrap-case-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here