സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ ഏകീകരണം; ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ ഏകീകരണ വിഷയത്തില്‍ ഇരിങ്ങാലക്കുട രൂപതയിലും വൈദികരുടെ പ്രതിഷേധം. വൈദിക സമിതി ഇന്ന് ഇരിങ്ങാലക്കുട ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പുതിയ ആരാധനാക്രമം അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്.
ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങി. നവംബര്‍ 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഈസ്റ്റര്‍ ദിനത്തിന് മുന്‍പ് എല്ലാ രൂപതകളിലും പുതിയ കുര്‍ബാന രീതി ഉണ്ടാകണമെന്നാണ് സിനഡ് നിര്‍ദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
Read Also : സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം; നിലപാട് വ്യക്തമാക്കി കർദിനാൾ
ഉത്തരവ് നടപ്പാകുന്നതോടെ എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തൃശൂര്‍ തുടങ്ങിയ അതിരൂപതകളിലും മാറ്റം അനിവാര്യമാണ്. അതേസമയം, ആരാധനാ ക്രമ എകികരണത്തെ എതിര്‍ത്ത് എറണാകുളം-അങ്കമാലി അതിരൂപതയും രംഗത്തെത്തി. സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ്യ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
Story Highlight: zero malabar sabha
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!