Advertisement

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ; ബിജെപി എംഎൽഎ

September 4, 2021
Google News 2 minutes Read
BJP taliban fuel price

രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ് ആണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലയ്ക്ക് കാരണം താലിബാനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. (BJP taliban fuel price)

“അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രതിസന്ധി കാരണം ക്രൂഡ് ഓയിൽ വിതരണത്തിൽ കുറവുണ്ടായിരുന്നു. അതിൻ്റെ ഫലമായി എൽപിജി, പെട്രോൾ, ഡീസൽ വില വർധിക്കുകയാണ്. വോട്ടർമാർ വിലക്കയറ്റത്തിൻ്റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്.”- അരവിന്ദ് ബെല്ലാദ് പറഞ്ഞു.

ലോകത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പക്ഷേ, ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ടിട്ടില്ല. 2021ലെ റിപ്പോർട്ട് പ്രകാരം ഇറാഖ്, സൗദി അറേബ്യ, യുഎഇ, നൈജീരിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതലായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്.

Story Highlight: BJP MLA accuses taliban fuel, gas price hikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here