കെഎസ്ആർടിസിയിലെ ബെവ്കോ ഔട്ട്ലെറ്റുകൾ; ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക: ആന്റണി രാജു

കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുകയെന്നും ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് ആദ്യത്തെ തീരുമാനമല്ല. ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും. തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കൊണ്ടാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു.
Read Also : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബെവ്‌കോ ഔട്‌ലെറ്റുകള്‍; വ്യാമോഹമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
ഇതിനിടെ മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതികരിച്ചിരുന്നു. ഗതാഗതി മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കെസിബിസി, മദ്യം വാങ്ങാനെത്തുന്നവര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുമെന്നും പറഞ്ഞു. പ്രശ്‌ന ബാധ്യതാ മേഖലയായി ബസ് ഡിപ്പോ മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
Read Also : അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും
Story Highlight: Minister Antony raju About open beverage outlets in ksrtc depots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here