അമിതഭാരമെന്ന വിമർശനം; ചിരിച്ചുതള്ളി നെയ്മർ

തൻ്റെ ഫിറ്റ്നസിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയായി ബ്രസീൽ സൂപ്പർ താരം നെയ്മർ. ജഴ്സി വലുതായതുകൊണ്ട് തോന്നിയതാണെന്നും അടുത്ത തവണ പാകമായ ജഴ്സി ഓർഡർ ചെയ്യുമെന്നും നെയ്മർ തമാശയായി വിശദീകരിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ വിമർശനങ്ങളെ ചിരിച്ചുതള്ളിയത്. (Neymar laughs claims overweight)

കഴിഞ്ഞ ദിവസം ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമാണ് നെയ്മറിൻ്റെ ഫിറ്റ്നസിനെപ്പറ്റി ചർച്ചകൾ ഉയർന്നത്. റൊബീഞ്ഞോ അടക്കമുള്ള ബ്രസീലിൻ്റെ മുൻ താരങ്ങളുടെ അതേ പാതയിലാണ് നെയ്മറിൻ്റെയും യാത്ര എന്ന മട്ടിലായിരുന്നു ചർച്ചകൾ. മത്സരത്തിൽ ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ചെങ്കിലും നെയ്മറെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വിമർശനങ്ങളും കൊഴുത്തു. ഫ്രഞ്ച് മാധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ട് പിന്നീട് ലോകം മുഴുവൻ ഏറ്റെടുക്കുകയായിരുന്നു. ഇത്തരം ചോദ്യങ്ങളെയും വിമർശനങ്ങളെയും ചർച്ചകളെയുമൊക്കെയാണ് സൂപ്പർ താരം ഇപ്പോൾ ചിരിച്ചുതള്ളിയത്.
Story Highlight: Neymar laughs off claims he’s overweight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here