Advertisement

ശമ്പള കമ്മിഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ; റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധമെന്ന് വിമർശനം

September 4, 2021
Google News 2 minutes Read

ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഓർത്തഡോക്സ് സഭ.റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധമാണെന്ന് സഭ ആരോപിച്ചു. ശമ്പള കമ്മിഷൻ റിപ്പോർട്ട് ന്യൂന പക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്നും ദുരുദ്ദേശ പരവും സംശയാസ്പദവുമാണെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു.

ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണ്. സർക്കാർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

Read Also : ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രിംകോടതിയില്‍

ശമ്പള പരിഷ്ക്കരണ കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയായ എയിഡഡ് നിയമനങ്ങളിലെ സർക്കാർ നിയന്ത്രണത്തിനെതിരെ ഇതിനോടകം തന്നെ എതിർപ്പ് ശക്തമാണ്. എയിഡഡ് നിയമന നിയന്ത്രണത്തിനുള്ള നീക്കങ്ങൾ നിലനിൽക്കില്ലെന്നും അംഗീകരിക്കില്ലെന്നുമാണ് എൻഎസ്എസ് പ്രതികരണം.

Read Also : ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

Story Highlight: orthodox diocese response over kerala pay revision commission report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here