Advertisement

പഞ്ച്ശീറില്‍ യുദ്ധം തുടരുന്നു; നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

September 4, 2021
Google News 1 minute Read
Panjshir afganistan

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്‍ വാദം അഹമ്മദ് മസൂദിന്റെ പ്രതിരോധന സേന തള്ളി. ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും വലിയ തോതില്‍ ആളപായം ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടു. പ്രധാനപാതകളും താലിബാന്‍ തടഞ്ഞു.നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ ഇതെല്ലാം തള്ളുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വീറ്റ് ചെയ്തു.

Read Also : അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ചൈന സഹായം വാഗ്ദാനം ചെയ്‌തെന്ന് താലിബാന്‍

അതിനിടെ താലിബാനുമായുള്ള സഹകരണം ആപത്തെന്ന് ഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി .രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താലിബാന്‍ സഹായം നല്‍കുന്നുണ്ടെന്ന് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കശ്മീര്‍ ഭീകരവാദികളെ ഉള്‍പ്പെടെ താലിബാന്‍ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlight: Panjshir afganistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here