Advertisement

പരസ്യ പ്രതികരണം നിർത്തണം; പ്രശ്നം കൂടുതൽ വഷളാക്കരുത്: ടി. സിദ്ദിഖ്

September 4, 2021
Google News 1 minute Read
T Siddique response

കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുതെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സമീപനവും പദ്ധതിയുമാണ് കെ. സുധാകരൻ നടപ്പാക്കുന്നതെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. പുനഃസംഘടന പ്രക്രിയ എല്ലാ സന്ദർഭത്തിലും കോൺഗ്രസിൽ ഒരു വിഷമകരമായ സാഹചര്യം ഉണ്ടാക്കാറുണ്ടെന്ന് ടി. സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കമാ ഉള്ളവർ പരസ്യ വിമർശനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്തുണച്ചും വിമർശിച്ചും നിരവധി നേതാക്കൾ രംഗത്തെത്തിയതോടെ കോൺഗ്രസ് മുന്നണിയിൽ കലഹം രൂക്ഷമായിരിക്കുകയാണ്.

Read Also : കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം; ചന്ദ്രികയുടെ അക്കൗണ്ടില്‍ 10കോടി എത്തിയതില്‍ ദുരൂഹത

അതേസമയം, കേരളത്തിലെ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിർദേശങ്ങൾ മാത്രം നടപ്പാക്കുന്ന താരിഖ് അൻവറിന്റെ പ്രവർത്തനങ്ങൾ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകൾക്കുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അതൃപ്തി കേരളത്തിൽ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഹൈക്കമാൻഡ് താരിഖ് അൻവറിനെ കേരളത്തിലേക്ക് അയക്കുന്നത്. എന്നാൽ ഇക്കാര്യത്തിലും ഗ്രൂപ്പ് നേതാക്കൾ കടുത്ത അമർഷത്തിലാണ്. പ്രശ്‌ന സന്ധികളിൽ നേതാക്കളെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ഏകപക്ഷീയ തീരുമാനങ്ങളാണ് താരിഖ് കൈകൊണ്ടതെന്നാണ് പരാതി.

Story Highlight: T Siddique response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here