Advertisement

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പെരുമാറ്റം; ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ

September 5, 2021
Google News 1 minute Read

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയില്‍ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ വിധിച്ച്‌ മാച്ച്‌ റഫറി. അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതിയില്‍ ലെവല്‍ വണ്‍ കുറ്റം രാഹുല്‍ ചെയ്‌തതയാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഐസിസി കളിക്കാര്‍ക്കായി നിഷ്‌കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ച രാഹുലിന് മാച്ച്‌ ഫീയുടെ 15 ശതമാനമാണ് പിഴയായി റഫറി വിധിച്ചിരിക്കുന്നത്.

രാഹുലിന്റെ പുറത്താകലില്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും രോഷം പ്രകടിപ്പിച്ചിരുന്നു. അമ്പയർമാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകര്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രാഹുലിന്റെ പുറത്താകലിനെ സംബന്ധിച്ച്‌ കൃത്യമായ വിശദീകരണമാണ് മത്സരം വിലയിരുത്തുന്ന മുന്‍ ഇന്ത്യന്‍ താരങ്ങളായ മഞ്ജരേക്കറും അജിത് അഗാര്‍ക്കറും നല്‍കിയത്.

Read Also : ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ; ദ്രാവിഡിന്റെ റെക്കോർഡ് മറികടന്ന് രോഹിത്

സംഭവത്തെ വിശദമായി വിലയിരുത്തിയ അവര്‍ രാഹുല്‍ പുറത്തായതിന് ശേഷം നടത്തിയ പ്രകടനത്തില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയില്ലെന്നും ബാറ്റ്സ്മാൻ അറിയാന്‍ കഴിയാത്ത വിധമുള്ള തരത്തില്‍ തട്ടിയാണ് പന്ത് കീപ്പറുടെ കൈകളിലേക്ക് പോയതെന്നും പറഞ്ഞു.

പിഴയ്‌‌ക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്‍റ് കെ എല്‍ രാഹുലിന് വിധിച്ചു. 24 മാസത്തിനിടെ രാഹുലിന് ആദ്യമായാണ് ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്. ലെവല്‍ വണ്‍ കുറ്റം കണ്ടെത്തിയാല്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റുകളോ ആണ് പരമാവധി ശിക്ഷയായി നല്‍കുക.

ഓവല്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സിലെ 34-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ച് പുറത്തായതില്‍ രാഹുല്‍ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു.101 പന്തില്‍ 46 റണ്‍സ് രാഹുല്‍ നേടി. എന്നാല്‍ 24 മാസ കാലയളവിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്‍റുകളായാല്‍ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 199 റൺസ് ലീഡുമായി ഇന്ത്യ 298/ 5 എന്ന നിലയിലാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി 40,പന്ത് 2 റൺസുമായി ക്രീസിലുണ്ട്.

Story Highlight: kl-rahul-fined-for-breaching-icc-code-of-conduct-at-oval

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here