ഇന്ന് സമ്പൂർണ ലോക്ഡൗൺ; രാത്രി കർഫ്യൂ തുടരും

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ ആറുവരെയാണ് കര്‍ഫ്യൂ.
ലോക്ഡൗണ്‍ പ്രമാണിച്ച് അവശ്യമേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധാനലയങ്ങളിൽ പോകുന്നതിനും വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശനങ്ങള്‍ക്കും സംസ്കാരചടങ്ങുകൾക്കും യാത്ര ചെയ്യാം. കടകളുടെ സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.
അതേസമയം ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും തുടരുന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.
Read Also : ഞായാറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും; മുഖ്യമന്ത്രി
വാക്സിനേഷൻ പൂർത്തിയായാലും കൊവിഡ് പൂർണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വാക്സിനേഷൻ താരതമ്യേന കുറഞ്ഞരീതിയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്താനും തീരുമാനമുണ്ട്.
Read Also : ഭയപ്പെട്ടപോലെ ഓണത്തിന് ശേഷം രോഗികളുടെ എണ്ണം വർധിച്ചില്ല; മുഖ്യമന്ത്രി
Story Highlight: lock down kerala
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!