കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അന്വേഷിക്കാൻ പ്രത്യേക സംഘം

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രുപീകരിച്ചു . ആന്റി ടെററിസ്റ്റ് സ്‌ക്വഡ് എസ് പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരിക്കുന്നത്.
ഇതിനിടെ കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ എൻ.ഐ.എ കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം തെളിവുകൾ ശേഖരിച്ചത്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോർട് നൽകിയിരുന്നു.പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്പദമാണ്. ചൈന, പാകിസ്ഥാൻ, ദുബായ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇത്തരം ബന്ധങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Story Highlight: Kozhikode Parallel Telephone Exchange; Special team to investigate
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!