മോശം മെസേജ് അയച്ചെന്ന പരാതി; എന്‍. പ്രശാന്ത് ഐഎഎസിനെതിരെ കേസ്

എന്‍. പ്രശാന്ത് ഐഎഎസിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പ്രശാന്തിനെതിരെ കേസെടുത്തത്. മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശമയച്ചെന്ന പരാതിയിലാണ് നടപടി. പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി എംഡിയായ പ്രശാന്തിനോട്് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ വാട്സ്ആപ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞിരുന്നു. ഇക്കാര്യം എഫ്ഐആറിലുണ്ട്.
Story Highlight: case against n prashant
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!