Advertisement

കൊച്ചി കപ്പല്‍ശാലയില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവം; കപ്പല്‍ശാലയ്ക്കുള്ളില്‍ നിന്നുള്ളവരെയും സംശയിച്ച് പോലീസ്

September 7, 2021
Google News 1 minute Read
cochin shipyard police

കൊച്ചി കപ്പല്‍ശാലയില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കപ്പല്‍ശാലയ്ക്കുള്ളില്‍ നിന്നുള്ളവരെയും സംശയിച്ച് പൊലീസ്.

കപ്പല്‍ശാലയെ പറ്റി കൃത്യമായ ധാരണയുള്ള തരത്തിലാണ് ഭീഷണി സന്ദേശമെന്ന് പൊലീസ് പറയുന്നു. കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ മെയിലിലേക്കും ഭീഷണി സന്ദേശമെത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തു. സൈബര്‍ ആക്രമണത്തിനുള്ള ശ്രമമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐഎന്‍എസ് വിക്രാന്തിന് സുരക്ഷ കൂട്ടിയിട്ടു്ട്. കപ്പൽശാലയിൽ കൂടുതല്‍ സിഐഎസ്എഫുകാരെ വിന്യസിച്ചു. കടല്‍ നിരീക്ഷണം ശക്തമാക്കി.

Read Also : കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ്; എന്‍ഐഎക്ക് വിടാന്‍ പൊലീസ് ശുപാര്‍ശ

വിഷയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കപ്പല്‍ശാലയില്‍ എത്തി ഐബി ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തി.

Story Highlight: cochin shipyard police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here