കണ്ണാടിയിൽ നോക്കിയാൽ എന്റെ വയസ്സോ, അതിൽ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകർക്കും എനിക്കും’; മമ്മൂട്ടിക്ക് കമൽ ഹാസന്റെ പിറന്നാൾ ആശംസ

മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാറാണ് പതിവ്. ഇപ്പോഴിതാ ഉലക നായകൻ കമൽ ഹാസൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തി.
മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല എന്ന് വീഡിയോയിൽ കമൽഹാസൻ പറയുന്നു. തന്നേക്കാൾ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്ന് കരുതിയിരുന്നതായും പറഞ്ഞ കമൽഹാസൻ അങ്ങനെ കരുതാനുള്ള കാരണമെന്തെന്നും വീഡിയോയിൽ പറയുന്നു.
Read Also : സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രിയങ്കരനാണ് ‘മമ്മൂക്ക’; മഞ്ജു വാര്യർ
“നമസ്കാരം മമ്മൂട്ടി സർ,” എന്ന് വിളിച്ചുകൊണ്ടാണ് കമൽഹാസന്റെ വീഡിയോ സന്ദേശം തുടങ്ങുന്നത്. “മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. കാരണം ഞാൻ എന്റെ പ്രായം ഉള്ള… അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റർ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു,” കമൽഹാസൻ പറഞ്ഞു.
“ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാൻ വന്നതിന് ശേഷം സിനിമയിൽ വന്നതുകൊണ്ട് എന്റെ ജൂനിയർ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയിൽ നോക്കിയാലും എന്റെ വയസ്സോ, അതിൽ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകർക്കും എനിക്കും” കമൽഹാസൻ പറഞ്ഞു.
“ഈ യൗവനം ഈ ഊർജം എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. ഒരു മുതിർന്ന പൗരന് മറ്റൊരു മുതിർന്ന പൗരനിൽ നിന്ന് എല്ലാ ആശംസകളും. ” എന്നു പറഞ്ഞാണ് അദ്ദേഹം മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
Story Highlight: Kamal Hassan wish Mammotty birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here