മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് സിബി മലയില്‍

മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് സംവിധായകന് സിബി മലയില്‍. ഒരു നടന് ഇത്രയും കാലം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിലനില്ക്കുന്നു എന്നത് അപൂര്‍വമായ കാര്യമാണെന്ന് സിബി മലയില്‍ പറഞ്ഞു.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രമായി തനിയാവര്‍ത്തനത്തിലെ ബാലന്മാഷ് എണ്ണപ്പെട്ടു. അദ്ദേഹത്തിന്റെ പത്ത് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ ബാലന് മാഷ് ഉണ്ടാകും. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ താനും മമ്മൂട്ടിയും ആസ്വദിച്ചാണ് ചെയ്തതെന്നും സിബി മലയില്‍ പറഞ്ഞു.
മമ്മൂട്ടിയുടെ ഒപ്പം ജോലി ചെയ്യുമ്പോള്‍ പ്രചോദിപ്പിക്കുന്നത് അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റാണ്. ഒരു കഥ അദ്ദേഹത്തെ സ്വാധീനിച്ചാല്‍ അത് എത്രയും വേഗം സ്ക്രീനില്‍ എത്തിക്കാനുള്ള തീഷ്ണമായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടാകുമെന്ന് സിബി മലയില്‍ പറഞ്ഞു.
Story Highlight: sibi malayil wishes to mammootty
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!