അസം ജോർഹത്തിൽ ബോട്ടപകടം; നൂറോളം പേർ അപകടത്തിൽപ്പെട്ടു; 40 പേരെ രക്ഷപ്പെടുത്തി

അസം ജോർഹത്തിൽ ബോട്ടപകടം. ബ്രഹ്മപുത്ര നദിയിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു ബോട്ടുകളിലായി നൂറോളം പേരുണ്ടെന്നാണ് വിവരം. 40 പേരെ രക്ഷപ്പെടുത്തി. ചിലർ നീന്തി രക്ഷപ്പെട്ടു.
എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേത്യത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മജൂലി – നിമതി ഘാട്ട് റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന ബോട്ടുകളാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി. നാളെ മുഖ്യമന്ത്രി അപകടസ്ഥലം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തു.
Story Highlight: assam boat accident
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!