ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം; 30ഓളം പേരെ കാണാതായി

ബ്രഹ്മപുത്ര നദിയിൽ രണ്ടു യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിയ്ക്കുകയും 30ഓളം പേരെ കാണാതാവുകയും ചെയ്തു. 43 പേരെ രക്ഷപ്പെടുത്തി. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ജോർഹത്തിലെ നിമാതി ഘാട്ടിൽ ബോട്ടുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണു വിവരം. ഇരുബോട്ടുകളിലുമായി കുറഞ്ഞത് 100 പേരെങ്കിലും യാത്ര ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. (brahmaputra boat accident death)
ബ്രഹ്മപുത്രയിലെ ദ്വീപായ മാജൂലിയിൽനിന്നുള്ള ബോട്ടാണ് എതിർ ദിശയിൽ വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രക്ഷപ്പെട്ട ഒട്ടേറെ ആളുകളെ സമീപ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മോട്ടോർ ബൈക്കുകൾ, കാറുകൾ തുടങ്ങിയവയും വഹിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇവയെല്ലാം ഒഴുക്കിൽപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപകടത്തിന്റെ വിവരങ്ങൾ ആരാഞ്ഞതായും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Story Highlight: brahmaputra boat accident one death
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!