Advertisement

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തം

September 9, 2021
Google News 2 minutes Read
fire

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തുടരുകയാണ്

തീയണയ്ക്കാൻ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തം സംഭവിക്കുമ്പോൾ ഗോഡൗണിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. തീയാളിപ്പടർന്നപ്പോൾ ഇരുവരും രക്ഷപെട്ടു. അതിനാൽ ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്തോടെ നാട്ടുകാർ ഫയർ ഫോഴ്സിന് വിവരം അറിയിക്കുകയായിരുന്നു.

അതേസമയം സംഭവസ്ഥലത്ത് പുല്ല് ഉണങ്ങിയ നിലയിലാണ് ഉള്ളതെന്നും ആരെങ്കിലും ബീഡി വലിച്ചിട്ട് അതിൽ നിന്നും തീ പടർന്നതാകാമെന്നും നാട്ടുകാർ സംശയം ഉന്നയിക്കുന്നു.

Read Also : കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ

ഇതിനിടെ തീപിടുത്തം ഉണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നും സ്ഥലം കൈയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് ആരോപിച്ചു.

Read Also : കാബൂളിൽ ചുവർ ചിത്രങ്ങൾ അപ്രത്യക്ഷമായി; പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

Story Highlight: fire in plastic warehouse Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here