Advertisement

വെറും 3 ചേരുവകൾ ഉപയോഗിച്ച് ചോക്ലേറ്റ് ഫഡ്‌ജ്‌

September 9, 2021
Google News 1 minute Read
Homemade Chocolate Fudge

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. ചോക്ലേറ്റ് പ്രേമികളുടെ ഇടയിൽ വളരെ പ്രചാരമുള്ള ഒരു അമേരിക്കൻ മധുര വിഭവമാണ് ചോക്ലേറ്റ് ഫഡ്‌ജ്‌. ഡാർക്ക് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ്, സെമി സ്വീറ്റ് തുടങ്ങി ഏത് തരാം ചോക്ലേറ്റ് ഉപയോഗിച്ച് തയാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. പല രീതിയിൽ നമുക്ക് ചോക്ലേറ്റ് ഫഡ്‌ജ്‌ തയാറാക്കാൻ സാധിക്കും. എന്നാൽ വളരെ എളുപ്പത്തിലും വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ചോക്ലേറ്റ് ഫഡ്‌ജ്‌ തയാറാക്കാൻ കണ്ടുപ്പിടിച്ചിരിക്കുകയാണ് പാചക പ്രേമികൾ.

സാധാരണയായി ചോക്ലേറ്റ് ഫഡ്‌ജ്‌ തയാറാക്കുമ്പോൾ ഉപയോഗിക്കുന്ന ഹെവി ക്രീം, പാൽ, പഞ്ചസാര തുടങ്ങിയ ചേരുവകൾ ഒന്നും ഇതിനാവശ്യമില്ല. ചോക്ലേറ്റ്, ബട്ടർ, കണ്ടെൻസ്ഡ് മിൽക്ക് തുടങ്ങിയ മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഈ വിഭവം തയാറാക്കുന്നത്. ചോക്ലേറ്റ് മിശ്രിതത്തിന് നല്ല തിളക്കവും കൊഴുപ്പും ലഭിക്കുവാൻ വേണ്ടിയാണ് ബട്ടർ ഉപയോഗിക്കുന്നത്. ബാറ്ററില്ലാതെ മറ്റ് രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ചും ചോക്കോക്ലറെ ഫഡ്‌ജ്‌ തയാറാക്കാവുന്നതാണ്. ഷുഗർ കാൻഡീസ്‌, ചോക്കോ ചിപ്സ്, നട്സ്തുടങ്ങിയവയും ചേർത്ത് കൊടുക്കാവുന്നതാണ്.

Read Also : കുട്ടികളെ പാട്ടിലാക്കാൻ ഷവർമ ഇനി വീട്ടിൽ തയാറാക്കാം

കുട്ടികൾക്ക് പോലും അനായാസം തയാറാക്കാൻ കഴിയുന്ന ചോക്ലേറ്റ് ഫഡ്‌ജ്‌ എങ്ങനെ തയാറാക്കാം എന്ന് നോക്കാം,

ചേരുവകൾ

  • ചോക്ലേറ്റ് – 350 ഗ്രാം
  • കണ്ടെൻസ്ഡ് മിൽക്ക് – 400 ഗ്രാം
  • ബട്ടർ – 50 ഗ്രാം

തയാറാക്കുന്ന വിധം

ഡബിൾ ബോയിലിംഗ് രീതിയിൽ ആദ്യം ചോക്ലേറ്റ് അലിയിച്ചെടുക്കുക. ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളായി നുറുക്കിയ ശേഷം വേണം അറിയിക്കാൻ. അലിഞ്ഞ ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ആവശ്യമുള്ള കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് കൊടുക്കാം.

ശേഷം ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വിരിക്കുക, പത്രത്തിന്റെ എല്ലാ ഭാഗത്തും ബട്ടർ തടവിയ ശേഷം ചോക്ലേറ്റ് മിശ്രിതം പാത്രത്തിലേക്ക് ഒഴിക്കുക. ആവശ്യമെങ്കിൽ ഡ്രൈ ഫ്രൂട്സ്, നട്സ്, ഷുഗർ കാൻഡീസ്‌ എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഫ്രിഡ്ജിൽ തണുക്കാനായ് വയ്ക്കുക. നന്നായി ഉറച്ച ശേഷം മുറിച്ചെടുത്ത് വിളമ്പാം.

Story Highlight: Homemade Chocolate Fudge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here