കുട്ടികളെ പാട്ടിലാക്കാൻ ഷവർമ ഇനി വീട്ടിൽ തയാറാക്കാം

കൊവിഡ് ലോക്ഡൗൺ വേളകളിൽ നമ്മളിൽ പലരും മിസ് ചെയ്ത ഒന്നാണ് പുറത്ത് പോയി ഭക്ഷണം കഴിക്കുക എന്നത്. പുറമെ നിന്ന് ലഭിക്കുന്ന സ്പെഷ്യൽ ഫുഡുകൾ കൊവിഡ് അടച്ചുപൂട്ടൽ വേളകളിൽ ഒരുപാട് മിസ് ചെയ്തിരുന്നു. അത്തരത്തിലൊരു സ്പെഷ്യൽ ഫുഡാണ് ഷവർമ്മ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമായ ഈ വിഭവം ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
Read Also : രുചി വിസ്‌മയം തീർക്കാൻ സ്വീഡിഷ് ആപ്പിൾ കേക്ക്
ചേരുവകൾ
- ചിക്കൻ
- കുരുമുളക് പൊടി
- മഞ്ഞൾ പൊടി
- മുളകുപൊടി
- സവാള
- ക്യാബേജ്
- തക്കാളി
- കാരറ്റ്
- മയോണീസ്
- കുബൂസ്
- ടൊമാറ്റോ കെച്ചപ്പ്
തയാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി. കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക. ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക. ഷവർമ്മ റെഡി. കുബ്ബൂസിന് പകരം ചപ്പാത്തി അല്ലെങ്കിൽ റുമാലി റൊട്ടിയും ഉപയോഗിക്കാവുന്നതാണ്.
Story Highlights : Homemade Shawarma recipe
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!