ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നേരത്തെ സെപ്റ്റംബര്‍ 30 വരെ ആയിരുന്നു.
അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4 ഫോമുകളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ അധികസമയം ലഭിക്കുക. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 നാണ്. കൊവിഡ് പ്രതിസന്ധിമൂലമാണ് ഇത് നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. മാത്രമല്ല ഇന്‍കം ടാക്സ് ഇ- ഫയലിംഗ് പോര്‍ട്ടലില്‍ തകരാര്‍ വന്നതും ഫയലിംഗിനെ ബാധിച്ചിരുന്നു. സെപ്റ്റംബര്‍ 15 നുള്ളില്‍ പോര്‍ട്ടലിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇന്‍ഫോസിസിന് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlight: income tax returns deadline extended
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!