Advertisement

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം; പരാതി ലഭിച്ചാലുടൻ നടപടിയെടുക്കണം,കാലതാമസം പാടില്ല; ഹൈക്കോടതി

September 9, 2021
Google News 2 minutes Read
highcourt

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിദേശിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കെതിരെയും ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നല്കാൻ ഡി ജി പി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടൻ നടപടിയെടുക്കണമെന്നും കാലതാമസം പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

Read Also : വീണ്ടും ഡോക്ടർക്കെതിരെ അക്രമം; ആറ്റിങ്ങലിൽ വനിതാ ഡോക്ടർക്കെതിരെ ചെരിപ്പെറിഞ്ഞു

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശങ്ങൾ.

Read Also : ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടി സ്വീകരിക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ

Story Highlight: Kerala highcourt on attack against health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here