മുട്ടിൽ മരം മുറിക്കൽ കേസ്; റേഞ്ച് ഓഫിസറുടെ കത്ത് മടക്കി ഐ ജി

മുട്ടിൽ മരം മുറിക്കൽ കേസിൽ നിയമോപദേശം തേടിയുള്ള റേഞ്ച് ഓഫിസറുടെ കത്ത് മടക്കി ഐ ജി. റേഞ്ച് ഓഫിസർ നേരിട്ട് നിയമോപദേശം തേടിയത് ചട്ട വിരുദ്ധമാണ്. കേസിൽ ജൈവ വൈവിധ്യ നിയമം ചുമത്തിയത് നിലനിൽക്കുമോയെന്നാണ് നിയമോപദേശം തേടിയതെന്നും ചട്ടപ്രകാരം നിയമോപദേശം തേടേണ്ടത് നിയമ വകുപ്പിനോടെന്നും ഐ ജി ചൂണ്ടിക്കാട്ടി.
അതേസമയം മുട്ടിൽ മരംമുറിക്കൽ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
Read Also : മുട്ടിൽ മരം മുറിക്കൽ ; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാൻ ഫയലുകളിൽ അനുകൂല തീരുമാനം എഴുതിയോയെന്നും അനേഷിക്കും. നിലവിൽ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.
Read Also : മുട്ടിൽ മരം മുറിക്കൽ കേസിലെ കുറ്റവാളികളെ സംരക്ഷിക്കില്ല; മുഖ്യമന്ത്രി
Story Highlight: muttil wood cutting case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!