പഞ്ജ്ഷീറില്‍ താലിബാന് പാകിസ്താന് പിന്തുണ; പുറത്തുവന്ന വിഡിയോക്ക് പിന്നില്‍ [24 Fact Check]

അഫ്ഗാനിസ്താനിലെ പഞ്ജ്ഷീറില്‍ താലിബാനെ പിന്തുണച്ച് പാകിസ്താന് ആക്രമണം നടത്തിയെന്ന പേരില്‍ പുറത്തുവന്ന വിഡിയോ വ്യാജം. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച വിഡിയോയുടെ സത്യാവസ്ഥ നോക്കാം.
പഞ്ച്ഷീറിലെ പോരാട്ടത്തില്‍ പാകിസ്താന് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അവകാശപ്പെട്ട് ചില ദേശീയ മാധ്യമങ്ങള്‍ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. ഒരു വിമാനം വെടിവച്ചിടുന്ന വിഡിയോയാണ് മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ഹസ്തി ടിവി എക്സ്ക്ലൂസീവായി പുറത്തുവിട്ട വിഡിയോ റിപ്പബ്ലിക് ടിവിയും ടൈംസ് നൗവും സംപ്രേക്ഷണം ചെയ്തു. എന്നാല്‍ ഈ വിഡിയോയ്ക്ക് പഞ്ജ്ഷീര്‍ ഏറ്റുമുട്ടലുമായി യാതൊരു ബന്ധവുമില്ല. അര്‍മാ 3 എന്ന വിഡിയോ ഗെയിമിലെ ഒരു ഭാഗമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. യുകെ ആസ്ഥാനമായിട്ടുള്ള ഇസ്ലാമിക് തിയോളജി ഓഫ് കൗണ്ടര്‍ ടെററിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഫാരന്‍ ജെഫ്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.
Story Highlight: News Channels Air Video Game Footage
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!