സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനും നിലവിൽ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു. ലവ് ഫിലിംസ് ആണ് മുൻ നായകൻ്റെ ജീവിതകഥ വെള്ളിത്തിരയൊലെത്തിക്കുക. സൗരവ് ഗാംഗുലി തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിൻ്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. (sourav ganguly biopic soon)
കഴിഞ്ഞ ജൂലൈയിൽ തന്നെ ഗാംഗുലി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയിരുന്നു. താൻ ബയോപിക്കിന് അനുവാദം നൽകിയെന്നും ചിത്രം ഹിന്ദിയിലാവും നിർമ്മിക്കുക എന്നും ഗാംഗുലി പറഞ്ഞു. ന്യൂസ് 18നോടായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
“അതെ, ഞാൻ ബയോപിക്ക് നിർമ്മിക്കാൻ സമ്മതം നൽകിയിട്ടുണ്ട്. ഹിന്ദിയിലാവും ചിത്രം നിർമ്മിക്കുക. പക്ഷേ, ഇപ്പോൾ സംവിധായകൻ ആരെന്ന് വെളിപ്പെടുത്താനാവില്ല. എല്ലാം തീരുമാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണം.”- ഗാംഗുലി പറഞ്ഞു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂർ ആവും ഗാംഗുലിയായി വേഷമിടുക. 200-250 കോടി രൂപ ബഡ്ജറ്റിലാവും സിനിമയുടെ നിർമ്മാണം.
എംഎസ് ധോണി, മുഹമ്മദ് അസ്‌ഹറുദ്ദീൻ എന്നിവരുടെ ബയോപിക്കുകളാണ് ഇതുവരെ ഇന്ത്യൻ പുരുഷ ടീം താരങ്ങളുടേതായി പുറത്തിറങ്ങിയത്. സച്ചിൻ തെണ്ടുൽക്കറെപ്പറ്റി ഒരു ഡോക്യുമെറ്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുകയാണ്.
Story Highlight: sourav ganguly biopic soon
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!